മലയാളസിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമാണ് 2011. തമിഴ്സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാളഭാഷയുടേയും സംസ്കൃതിയുടേയും തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്പ്പ്. ചലച്ചിത്ര പരീക്ഷണങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും വന്‍ പ്രതീക്ഷകളുമായി വിപണി കീഴടക്കാന്‍ അരങ്ങേറിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സോഫീസില്‍ തറപറ്റി. തിയേറ്ററുകളിലെത്തിയ എഴുപതു ശതമാനം ചിത്രങ്ങള്‍ക്കും മുടക്കുമുതലിന്റെ പത്തിലൊന്നുപോലും ലഭിച്ചില്ല. തെറ്റുന്ന കണക്കുകൂട്ടലുകളും പാളുന്ന ധാരണകളും എവിടെയാണ് മലയാളസിനിമക്ക് പിഴച്ചത്?പിന്നിട്ട വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വിചിത്ര വിജയം നേടിയത് സാള്‍ട്ട് ആന്റ് പെപ്പറും ട്രാഫിക്കും ചാപ്പാകുരിശുമാണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കും ആഷിക്ക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പറും സമീര്‍ താഹിര്‍
എഴുത്തുകാരുടെ പ്രതിസ
2011-ല്‍ എണ്‍പത്തിയൊമ്പത് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. വിജയിച്ച ഏതാനും സിനിമകള്‍ മാറ്റിവെ
ച്ചാല്‍ പരാജയത്തിലേക്ക് വീണ ചിത്രങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതകളാണ് മലയാളസിനിമയില്‍ ഉണ്ടാക്കിയത്. 90-ലധികം കോടികളുടെ നഷ്ടക്കണക്കാണ് സിനിമാരംഗം സൂചിപ്പിക്കുന്നത്. ഇത് മുന്‍കാലങ്ങളെ അപേക്ഷിച്ച് അതിഭീകരമാണ്. ഓരോ വര്‍ഷം പിന്നിടുമ്പോഴും മലയാളിയുടെ സിനിമയോടുള്ള മോഹം വന്വീഴ്ചകളുടെ കണക്കുകളാണ് നല്‍കുന്നത്. ഇതിനുള്ള പരിഹാരം സ്വയം തിരിച്ചറിയും യാഥാര്‍ത്ഥ്യബോധത്തോടെ ചലച്ചിത്രരംഗത്തെ സമീപിക്കുകയമാണ് വേണ്ടത്.
സാറ്റലെറ്റ് വിപണനം കൊണ്ടുമാ

ജയറാമും പൃഥ്വിരാജും അഭിനയിച്ച ചിത്രങ്ങളുടെ സാമ്പത്തിക നിലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും അഭിനയത്തില്‍ ഉയരത്തിലെത്തിയത് ജയസൂര്യയും കുഞ്ചാക്കോ ബോബനുമാണ്. യുവനിരയില്‍ തിളങ്ങിയത് ആസിഫ് അലി. പുതുമുഖനടന്മാരില് ഉണ്ണിമുകുന്ദനും ശ്രദ്ധിക്കപ്പെട്ടു. മേല്‍വിലാസം , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ് തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.
ആദാമിന്റെ മകന് അബു, ഗദ്ദാമ എന്നിവ നേടിയെടുത്ത അവാര്‍ഡുകളും പ്രശംസയും ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. മലയാളസിനിമയില്‍ തീവ്രവാദത്തിന്റെയും താന്തോന്നിത്തത്തിന്റെയും മൊത്തക്കച്ചവടം ചാര്‍ത്തിയ മുസ്ലിം കഥാപാത്രാവതരണത്തിന് മങ്ങലേല്‍പ്പിക്കാന്‍ ആദാമിന്റെ മകന് അബുവിന് സാധിച്ചു. ജീവിത വേവലാതിയും അതിജീവനത്തിന്റെ ത്വരയും വിശുദ്ധിയും അടയാളപ്പെടുത്തുന്ന മുസ്ലിം കഥാപാത്രം അബുവില്‍ പ്രേക്ഷകന്റെ മനസ്സ് തൊട്ടു. എന്നാല്‍ ഗദ്ദാമയില്‍ അറബികള്‍ വില്ലന്മാര് മാത്രമായി വീണ്ടും ചിത്രീകരിക്കുകയായിരുന്നു. അടിച്ചും അടികൊണ്ടും പരിക്കുപറ്റി ഓടി രക്ഷപ്പെടുന്ന ബാബുരാജിനെപോലുള്ള പല നടന്മാര്ക്കും സോള്‍ട്ട് ആന്റ് പെപ്പറും ആദാമിന്റെ മകനും പുതിയ താരപദവി നല്കി.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞ കുറച്ചുചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഗദ്ദാമ, കഥയിലെ നായിക, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, സ്വപ്നസഞ്ചാരി മുതലായ ചിത്രങ്ങള്‍. നായികയിലൂടെ ശാരദയും സ്നേഹവീടിലൂടെ ഷീലയും പ്രത്യക്ഷപ്പെട്ടു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അനൂപ് മേനോന് തിരക്കഥയില്‍ മികവു പുലര്‍ത്തി. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ പ്രത്യുഷയും നഖരത്തിലൂടെ അര്‍പ്പിതയും കളഭമഴയില്‍ ദീപികയും കൗസ്തുഭത്തില് കാര്‍ത്തികയും ലിവിംഗ്ടുഗെദറില്‍ ശ്രീലേഖയും പുതുമുഖനടിമാരായി. ഗദ്ദാമയില്‍ കാവ്യയും കയത്തില്‍ ശ്വേതാമേനോനും തിളങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ ഗുണനിലവാരം കുറഞ്ഞു. പ്രണയം, ഒരു മരുഭൂമിക്കഥ, ബ്യൂട്ടിഫിള്‍,മാണിക്യക്കല്ല്, സ്നേഹവീട് എന്നിങ്ങനെ ഏതാനും ചിത്രങ്ങളിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹിറ്റുകളും കുറഞ്ഞു.
ഹാസ്യനിരയില്‍ ജഗതിയും സൂരജ് വെഞ്ഞാറമൂടും തന്നെ സൂപ്പറുകളായി. മനോജ് കെ.ജയന് തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. മുകേഷിന് ഒരു മരുഭൂമിക്കഥ മുതല്‍ക്കൂട്ടായി.ചെറുതുംവലുതുമായ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞുനില്‍ക്കുമ്പോഴും പുതി.യൊരു കാഴ്ചാസംസ്ക്കാരത്തിന്റെ ആരോഗ്യകരമായ സാന്നിധ്യമാകാന്‍ മലയാളസിനിമയ്ക്ക് സാധിക്കുന്നില്ല.
സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകര്‍ എന്‍ ലേബിള്‍ പലര്‍ക്കും നഷ്ടമാകുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ജോഷി, ഫാസില്‍, പ്രിയദര്ശന്,രാജസേനന്,കമല്‍ എന്നിവര്‍ കരിയറില്‍ ഉയര്‍ച്ചനേടിയില്ല. ശക്തമായ ആശയങ്ങളുള്ള സംവിധായകര്‍ മലയാളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സലീം അഹ്മ്മദ്, വൈശാഖ്, മാധവ് രാമദാസ്, ബോബന് സാമുവല്‍, ഡോ.ബിജു,സാമിര്‍ താഹിര്‍, വി.െക.പ്രകാശ് തുടങ്ങിയവര്‍ പ്രതീക്ഷ നല്കി. നിര്‍മ്മാതാക്കള്‍ റിസ്ക് എടുത്ത് പുതിയവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാളത്തില്‍ ഇനിയും കരുത്താര്‍ജ്ജിച്ചിട്ടില്ല. സിനിമയുടെ വിജയത്തിന് ഇവിടെ ആരും അവസാന വാക്കല്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ് പോയവര്‍ഷം. പൊതുവില്‍ മലയാളസിനിമയുടെ അടിത്തറ ഭദ്രമല്ല. എവിടെയോ ചില അപാകതകള്‍ നിഴലിക്കുന്നു. അത് തിരിച്ചറിഞ്ഞ് പരിക്കാന്‍ ആരാണ് തയാറാകുക? പുതുവര്‍ഷത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യവും മറ്റൊന്നല്ല. -വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 1/1/201
2




ണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്പ്പങ്ങളും രാധാകൃഷ്ണന് എടച്ചേരിയുടെ കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ് രാധാകൃഷ്ണന്റെ കവിത പിറക്കുന്നത്.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്.

ണ്ടിയില്‍ സഹയാത്രികരായ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയാണ് വിഷയം. വര്‍ത്തമാന ജീവിതാവസ്ഥയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ഈ കഥയിലൂടെ റസാഖ്. കഥയും കഥാപാത്രങ്ങളും നമുക്ക് ചുറ്റും ജീവിക്കുന്നവരാണ്. അവരും അവര്‍ നേരിടുന്ന പ്രശ്നങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. പക്ഷേ, നാം അത് തിരിച്ചറിയുന്നില്ല. കഥാകൃത്തിന് അത് കാണാതിരിക്കാനാവുന്നില്ല. `അജ്ഞാതന്റെ വിളികളി'ലും കലാപവും കുടുംബങ്ങളും ഇഴചേരുകയാണ്. മൊബൈലില്‍ ഇടയ്ക്കിടെ തന്നെ വിളിക്കുന്ന അജ്ഞാതനില്‍ പ്രതീക്ഷയമര്‍പ്പിക്കുന്ന ഒരു അച്ഛന്റെ മനസ്സാണ് ഈ കഥയില്‍ ആവിഷ്ക്കരിക്കുന്നത്.


ന്ന മൂന്ന് ഗിരിവര്‍ഗ വിഭാഗത്തിലേക്കാണ് ഉണ്ണികൃഷ്ണന് ആവളയുടെ `ഒടുവിലത്തെ താള്' എന്ന ഡോക്യുമെന്ററി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.നിലമ്പൂര്‍ വനത്തില്‍ താമസിക്കുന്ന ചോലനായ്ക്കരുടെയും ആളരുടെയും അറനാടരുടെയും ജീവിതപ്രതിസന്ധികളാണ് ഉണ്ണികൃഷ്ണന് ആവള രചനയും സംവിധാനവും നിര്‍വ്വഹിച്ച `ഒടുവിലത്തെ താളി'ലൂടെ പറയുന്നത്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വംശനാശത്തിലേക്ക് പതിച്ചു കഴിഞ്ഞവരാണ് ഏഷ്യയിലെ പ്രാക്തന ആദിവാസികളില്‍പെട്ട ചോലനായ്ക്കരും ആളരും അറനാടരും(കാടിറങ്ങി നാട്ടിലെത്താത്തവര്‍). ഈ രണ്ടു വിഭാഗം ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന ചൂഷണങ്ങളും അവരുടെ ആചാരങ്ങളും എല്ലാം 55 മിനിറ്റ് ദൈര്‍ഘ്യമുള്ള `ഒടുവിലത്തെ താളില്‍' അടയാളപ്പെടുത്തുന്നുണ്ട്. ഒരു ജനവര്‍ഗ്ഗം കുറ്റിയറ്റുപോകുന്നതിന്റെ കണ്ണീര്‍പ്പാടമാണ് ഈ ഡോക്യുമെന്ററി. വിറകും പച്ചമരുന്നും ശേഖരിച്ച് ജീവിക്കുന്ന ഈ കാട്ടുജാതികളെ ഏതൊക്കെവിധത്തിലാണ് നാഗരികര്‍ ഇരകളാക്കുന്നത്? ഇതിന്റെ ദൃശ്യരേഖ ഭംഗിയായി ഇത് വ്യക്തമാക്കുന്നുണ്ട്. ചോലനായ്ക്കരുടെയും അറനാടുകാരുടെയും ആളരുടെയും വംശനാശം ഒരു സംസ്കാരത്തിന്റെയും ഭാഷയുടെയും അറുതിയാകും. അത് സംബന്ധിച്ച വേവലാതിയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തേക്കിന്‍തോപ്പാണ് നിലമ്പൂര്‍ വനം. ഇവിടെ വസിക്കുന്ന ചോലനായ്ക്കന്മാരെപ്പറ്റി 1972-ലാണ് പുറംലോകമറിയുന്നത്. പണ്ട് 1000 പുരുഷന്മാര്ക്ക് 1069 സ്ത്രീകള്‍ എന്നതായിരുന്നു ചോലനായ്ക്കരുടെ സ്ത്രീപുരുഷ അനുപാതം. ഇപ്പോള്‍ ഇവരില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറഞ്ഞു. പുരുഷന്മാര് 223ഉം സ്ത്രീകള്‍ 186ഉം എന്നാണ് ഇപ്പോഴത്തെ കണക്ക്. ആകെ 43 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഈ ഡോക്യുമെന്ററി ഓര്‍മ്മപ്പെടുത്തുന്നു. തമിഴ്, കന്നഡ, മലയാളം കലര്‍ന്ന സങ്കരഭാഷയാണ് ഈ ആദിവാസികള്‍ സംസാരിക്കുന്നത്. 1300 അടി ഉയരത്തിലുള്ള മലമടക്കുകളിലാണ് ഇവര്‍ വസിക്കുന്നത്. 2500 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്കാരം. മക്കത്തായികളായ ഇവര്‍ വിധവാവിവാഹം അനുകൂലിക്കുന്നില്ല. അധിനിവേശത്തിന്റെ പാടുകളും നിലമ്പൂര്‍പാട്ടും, സര്‍വാണിസദ്യയും എല്ലാം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രവും ഫോക്ലോറും കലര്‍ന്ന ജീവിതാന്തരീക്ഷം പിന്തുടരുന്ന ഈ ഡോക്യുമെന്ററിയില്‍ ആദിവാസികളുടെ യാതനകളും രോഗങ്ങളും ശീലങ്ങളും ഇരകളാകുന്നവഴികളും ദൃശ്യപംക്തികളായി ഇഴചേര്‍ന്നിരിക്കുന്നു. വൈദേഹി ക്രിയേഷന്‍സിന്റെ `ഒടുവിലത്തെ താള്' അകംനീറ്റലിന്റേയും പുറംകാഴ്ചയുടേയും തിരഭാഷയാണ്. പ്രേംകുമാര്‍, മുഹസിന് കോട്ടക്കല്‍, പ്രദീപന് പാമ്പിരിക്കുന്ന്, മൈന ഉമൈബാന്‍, ജിനു ശോഭ, ഡാറ്റസ്, ഷമീര്‍ മച്ചിങ്ങല്‍, പ്രീത, ഹിഷാം തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ് 
സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ വാഹനാപകടങ്ങള്‍ കണ്ടും കേട്ടും വായിച്ചും മനം മടുത്ത ഒരു മനുഷ്യസ്നേഹി അതിന് അല്പമെങ്കിലും തടയിടാനോ ജനത്തെ ബോധവല്‍ക്കരിക്കുവാനോ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ പുസ്തകം രചിച്ചത്.

സന്നിവേശിപ്പിച്ചിട്ടുണ്ട്.








