മഴക്കാലത്ത് പടര്‍ന്നുപിടിക്കുന്ന രോഗങ്ങളും അവയെ
പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം. പ്രശസ്‌ത
ഡോക്‌ടര്‍മാരുടെ ലേഖനങ്ങള്‍. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, പ്രകൃതിചികിത്സ
രംഗങ്ങളിലെ പ്രശസ്‌തരുടെ ലേഖനങ്ങള്‍. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പനി, ആസ്‌ത്മ
മുതല്‍ കൊളസ്‌ട്രോള്‍, ബിപി, വീട്ടുചികിത്സ, കുട്ടികളുടെ രോഗങ്ങള്‍.....
എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം. ചികിത്സയേക്കാള്‍
പ്രതിരോധവിധികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ലേഖനങ്ങള്‍. കര്‍ക്കിടകത്തിലെ സുഖചികിത്സ
തുടങ്ങി പ്രശസ്‌ത ആയുര്‍വേദ ഡോക്‌ടര്‍മാരുടെ ലേഖനങ്ങളുമുണ്ട്. മഴക്കാലഭക്ഷണം
എങ്ങനെ? എന്തൊക്കെയാവാം, മഴക്കാലത്തെ ദാമ്പത്യപ്രശ്‌നങ്ങള്‍ വിവരിക്കുന്നു.
കുടുംബത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യസംബന്ധകാര്യങ്ങള്‍ മനസ്സിലാക്കാന്‍
സഹായിക്കുന്ന കൃതി. ലളിതമായ ഭാഷയില്‍ ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നവിധം
ലേഖനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നു.
മഴക്കാലരോഗങ്ങള്‍
കുഞ്ഞിക്കണ്ണന്‍
വാണിമേല്‍
ഒലിവ് ബുക്‌സ് കോഴിക്കോട്. 70രൂപ
No comments:
Post a Comment